അ​ന​ധി​കൃ​ത ഇ​റ​ച്ചി​ക്ക​ട അ​ട​പ്പി​ച്ചു
Friday, June 24, 2022 10:59 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്ത് പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​റ​ച്ചി​ക്ക​ട ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചു. തൂ​ക്കു​പാ​ല​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ൻ​സാ​രി എ​ന്ന വ്യ​ക്തി​യു​ടെ ഇ​റ​ച്ചി​ക്ക​ട​യാ​ണ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം അ​ട​പ്പി​ച്ച​ത്.
ലൈ​സ​ൻ​സി​ല്ലാ​തെ ഇ​റ​ച്ചി​ക്ക​ട പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഇ​റ​ച്ചി​ക്ക​ട ഉ​ട​മ​യ്ക്ക് ഒ​രു​മാ​സം മു​ന്പ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ ഇ​തി​നു ശേ​ഷ​വും ലൈ​സ​ൻ​സ് എ​ടു​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ട അ​ട​പ്പി​ച്ച​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.