സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണം ഇ​ന്ന്
Saturday, June 25, 2022 11:08 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ സ​ക്കാ​ർ, എ​യ്ഡ​ഡ്, സി​ബി​എ​സ്ഇ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ, ഐ​സി​എ​സ് സി, ​ന​വോ​ദ​യ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ഒ​റ്റ പ്ലാ​റ്റ്ഫോ​മി​ൽ അ​ണി​നി​ര​ത്തി 25 കാ​യി​ക ഇ​ന​ങ്ങ​ളി​ൽ കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന സ്കൂ​ൾ കാ​യി​ക മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ചേ​രും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, കാ​യി​ക സം​ഘ​ട​ന​ക​ൾ, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭാ​ര​വാ​ഹി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി. ​സു​നി​ൽ​കു​മാ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.