കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കു മ​ർ​ദ​നം: മൂ​ന്നു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Saturday, June 25, 2022 11:11 PM IST
മൂ​ല​മ​റ്റം: കെഎ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കെ​തി​രേ കാ​ഞ്ഞാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡ്രൈ​വ​ർ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി സാ​ബു​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

ക​ട്ട​പ്പ​ന​യി​ൽ നി​ന്നു വ​രി​ക​യാ​യി​രു​ന്നു ബ​സ് അ​റ​ക്കു​ളം അ​ശോ​ക ക​വ​ല​യി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന​തി​നി​ടെ മൂ​ന്നു യു​വാ​ക്ക​ൾ ഡ്രൈ​വ​റോ​ട് ക​യ​ർ​ത്തു സം​സാ​രി​ച്ചി​രു​ന്നു. അ​വി​ടെ​നി​ന്നും മൂ​ല​മ​റ്റം ഭാ​ഗ​ത്തേ​ക്ക് പോ​യ ബ​സി​നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ പി​ന്തു​ട​ർ​ന്ന പ്ര​തി​ക​ൾ എ​കെ​ജി ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. മ​ർ​ദ​ന​മേ​റ്റ ഡ്രൈ​വ​ർ സാ​ബു മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.

ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മൂ​ല​മ​റ്റ​ത്തു​നി​ന്നു മ​റ്റൊ​രു ഡ്രൈ​വ​റെ വ​രു​ത്തി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് കാ​ഞ്ഞാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ സ്ഥ​ലം വി​ട്ടി​രു​ന്നു.