സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Saturday, June 25, 2022 11:11 PM IST
മു​​ണ്ട​​ക്ക​​യം ഈ​​സ്റ്റ്: ദേ​​ശീ​​യ​​പാ​​ത​​യി​​ൽ സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​​വാ​​വ് മ​​രി​ച്ചു. കൊ​​ട്ടാ​​ര​​ക്ക​​ര-​​ദി​​ണ്ഡി​​ക​​ൽ ദേ​​ശീ​​യ​​പാ​​ത​​യി​​ൽ മ​​രു​​തും​​മൂ​​ട് താ​​ഴ്ഭാ​​ഗ​​ത്തു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ പെ​​രു​​വ​​ന്താ​​നം, ചു​​ഴു​​പ്പ് ചി​​ല​​ന്പി​​ക്കു​​ന്നേ​​ൽ പ​​രേ​​ത​​നാ​​യ സു​​രേ​​ന്ദ്ര​​ൻ - ഉ​​ദ​​യ​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ആ​​ക്ഷ​​ൻ (24) ആ​​ണ് മ​​രി​ച്ച​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 6.10 ഓ​ടെ​​യാ​​ണ് അ​​പ​​ക​​ടം. ഹൈ​​റേ​​ഞ്ചി​​ൽ​നി​​ന്നു വ​​ന്ന സ്വ​​കാ​​ര്യ​ബ​​സും മു​​ണ്ട​​ക്ക​​യം ഭാ​​ഗ​​ത്തു​നി​​ന്നു വ​​ന്ന ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം. ബൈ​​ക്ക് ബ​​സി​​ന്‍റെ മു​​ൻ​​ഭാ​​ഗ​​ത്തേ​​ക്ക് ഇ​​ടി​​ച്ചു​ക​​യ​​റി സം​​ഭ​​വ സ്ഥ​​ല​​ത്തു ത​​ന്നെ യു​​വാ​​വ് മ​​ര​​ണ​​പ്പെ​​ട്ടു. മൃ​​ത​​ദേ​​ഹം എം​​എം​​ടി ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. പെ​​രു​​വ​​ന്താ​​നം പോ​​ലീ​​സ് മേ​​ൽ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച ആ​​ക്ഷ​​ന്‍റെ പി​​താ​​വ് മൂ​​ന്നു വ​​ർ​​ഷം മു​​ന്പു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ലാ​​ണ് മ​​ര​​ണ​​മ​​ട​​ഞ്ഞ​​ത്. ആ​​ഷി​​ക് ഏ​ക സ​​ഹോ​​ദ​​ര​​നാ​​ണ്.