ഗ്രാ​മോ​ത്സ​വ്-2022നു ​തു​ട​ക്ക​മാ​യി
Sunday, June 26, 2022 10:50 PM IST
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഗ്രാ​മോ​ത്സ​വ് - 2022ന് ​തു​ട​ക്ക​മാ​യി.
പൊ​തു​സ​മ്മേ​ള​നം, സെ​മി​നാ​റു​ക​ൾ, സ്വാ​ശ്ര​യ സം​ഘ വ​നി​ത​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഗ്രാ​മോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ര​ക​ക്കാ​നം സെ​ന്‍റ് ജോ​സ​ഫ് പാ​രി​ഷ് ഹാ​ളി​ൽ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​തോ​മ​സ് നെ​ച്ചി​കാ​ട്ട്, ഫാ. ​ജോ​സ് ക​ട​വി​ൽ​ച്ചി​റ, പ്രോ​ഗ്രം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജി​ജി വെ​ളി​ഞ്ചാ​യി​ൽ, പ്രോജ​ക്ട് കോ -​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ടീ​ന മു​ട്ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് ജോ​സ​ഫ്, ബി​ജു അ​ഗ​സ്റ്റി​ൻ അ​നി​മേ​റ്റ​ർ​മാ​രാ​യ മി​നി ജോ​ണി, സി​നി സ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.