ല​ഹ​രി​വി​രു​ദ്ധ ദി​ന​ം ആ​ച​രി​ച്ചു
Sunday, June 26, 2022 10:50 PM IST
വ​ണ്ണ​പ്പു​റം: ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​നു​ബ​ന്ധി​ച്ച് ബീ​റ്റ്സ് യു​ണൈ​റ്റ​ഡ് ക്ല​ബി​ന്‍റെ​യും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡ് രൂ​പീ​ക​ര​ണ​വും ന​ട​ന്നു.
കാ​ളി​യാ​ർ സി​ഐ എ​ച്ച്എ​ൽ ഹ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ള​മാ​വ് എ​സ്ഐ കെ.​ഐ.​ന​സീ​ർ, കാ​ളി​യാ​ർ ബീ​റ്റ് ഓ​ഫീ​സ​ർ ഷാ​ഹി​ദ് തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.
തൊ​ടു​പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, പ്രൊ ​സൈ​ക്കി​ൾ ലീ​ഗ്, റോ​ൾ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി ന​ട​ത്തി.
മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. യു​വ​ജ​നക്ഷേ​മ ഓ​ഫീ​സ​ർ ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ബ​ർ​സ​ർ ഫാ. ​ബെ​ൻ​സ​ൻ നി​ര​വ​ത്തി​നാ​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. റോ​ൾ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി ​കെ രാ​ജേ​ന്ദ്ര​ൻ, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.