ല​ഹ​രി​ക്കെ​തി​രേ അ​ര​യും ത​ല​യും മു​റു​ക്കി കലാലയങ്ങൾ
Monday, June 27, 2022 10:30 PM IST
തൊ​ടു​പു​ഴ: വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ നി​ന്ന് പു​തു ത​ല​മു​റ​യെ മോ​ചി​പ്പി​ക്കു​ന്ന​തി​നും ല​ഹ​രി മാ​ഫി​യ​യു​ടെ വ​ല​യി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​മു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ക​ലാ​ല​യ​ങ്ങ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി, ല​ഘു​ലേ​ഖ വി​ത​ര​ണം, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, ക്വി​സ് പ​രി​പാ​ടി, വി​വി​ധ മ​ൽ​സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തി. ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു ചൊ​ല്ലി. എ​ൻ​സി​സി, എ​സ്പി​സി, സ്കൗ​ട്ട് ആ​ന്‍റ് ഗൈ​ഡ്, ജെ​ആ​ർ​സി, എ​ക്സൈ​സ്, സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്.

തൊ​ടു​പു​ഴ: ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ന്‍റെ​യും സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ​യും, ല​യ​ണ്‍​സ് ക്ല​ബ് തൊ​ടു​പു​ഴ ടൗ​ണി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ശാ​മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്റ്റോ​പ്പ് ഡ്ര​ഗ്സ് കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നും പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് റാ​ലി ന​ട​ത്തി. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ്ണ്‍ ജെ​സി ജോ​ണി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ ടി.​എ​ൽ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഓ​ഫീ​സ​ർ വി.​ജെ.​ബി​നോ​യി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി ന​ട​ത്തി. എ​ൻ​സി​സി, എ​സ്പി​സി, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റാ​ലി ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രി​മ​ണ്ണൂ​ർ എ​എ​സ്ഐ കെ. ​പി. സ​ജി​മോ​ൻ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി.

ആ​ല​ക്കോ​ട്: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് എ​ൽ​പി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ന്‍റെ സ്കൂ​ൾ എ​ന്‍റെ ല​ഹ​രി പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ വി​ശ്ര​മ സ്ഥ​ല​ത്ത് പേ​ൾ​ഗ്രാ​സ് ചെ​ടി​ക​ൾ ന​ട്ടു. കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ ല​ഹ​രി വി​രു​ദ്ധ പോ​സ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് ല​ഹ​രി​ക്കെ​തി​രെ മ​തി​ൽ സൃ​ഷ്ടി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ഷിന്‍റോ ജോ​ർ​ജ് , അ​ധ്യാ​പ​ക​രാ​യ അ​രൂ​ണ്‍ ജോ​ർ​ജ് , ചാ​ൾ​സ് മാ​ത്യു, ടോ​ണി ടോ​മി, പി.​ആ​ർ.​ര​മ്യ , ജെ​സി തോ​മ​സ്, മോ​ളി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ടി​ക്കു​ളം: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ചു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി.​ആ​ർ.​സി​നോ​ജ് ല​ഹ​രി​വി​രു​ദ്ധ ദി​ന സ​ന്ദേ​ശം ന​ൽ​കി. കു​ട്ടി​ക​ൾ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും ല​ഹ​രി​ക്കെ​തി​രെ ത​യാ​റാ​ക്കി​യ പോ​സ്റ്റ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി തോ​മ​സ്, സീ​നി​യ​ർ അ​സ്‌​സി​സ്റ്റ​ന്‍റ് ജി​ഷ വ​ർ​ഗീ​സ്, അ​ധ്യാ​പ​ക​രാ​യ അ​ൻ​സു ആ​ന്‍റ​ണി,ബെ​ന്നെ​റ്റ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.