എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധി​ച്ചു
Monday, June 27, 2022 10:30 PM IST
തൊ​ടു​പു​ഴ: ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​മാ​ത്യു ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ധീ​ര​ജി​ന്‍റെ അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. പ്ര​തി​ഷേ​ധ യോ​ഗം എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടോ​ണി കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ന്പാ​ടി മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​നു ജോ​സ്,വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​യാ​സ് ഇ​സ്മാ​യി​ൽ, ജോ​യ​ൽ ജോ​സ്, അ​ന​ന്ദു അ​ജി​ത്,ദേ​വാ​ന​ന്ദ്, ആ​ര്യ രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് ജി​ല്ല​യി​ലെ ഏ​രി​യാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും യോ​ഗ​വും സം​ഘ​ടി​പ്പി​ക്കും.

ക​ഥാ​സ​മാ​ഹാ​രം
പ്ര​കാ​ശ​നം ചെ​യ്തു

തൊ​ടു​പു​ഴ: അ​രി​ക്കു​ഴ ഉ​ദ​യ വൈ​എം​എ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പെ​ണ്‍​നി​ലം ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​സി ദി​ലീ​പ്കു​മാ​ർ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം കെ.​എം.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ സു​കു​മാ​ര​ൻ, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ജോ​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​രോ​ഷ്നി ബാ​ബു​രാ​ജ്, അം​ഗ​ങ്ങ​ളാ​യ ടോ​ണി കു​ര്യാ​ക്കോ​സ്, എ.​എ​ൻ ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി,ര​ഞ്ജി​ത് ജോ​ർ​ജ്,ആ​ർ.​ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.