പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​നി​ന്നു ക​ര​ക​യ​റാ​നാ​വാ​തെ ഒ​രു കു​ടും​ബം
Monday, June 27, 2022 10:32 PM IST
പെ​രു​വ​ന്താ​നം: അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യെ​ത്തു​ട​ർ​ന്ന് പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നി​ന്ന് ക​ര​ക​യ​റാ​നാ​വാ​തെ ഒ​രു കു​ടും​ബം. പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ അ​മ​ല​ഗി​രി​യി​ൽ ച​ര​ളേ​ൽ സി​ജി റോ​യി​യു​ടെ കു​ടും​ബ​മാ​ണ് ഭീ​തി​യി​ൽ ക​ഴി​യു​ന്ന​ത്. പ്ര​ള​യ​ത്തി​ന് ഒ​രു വ​ർ​ഷം മു​ന്പ് അ​മ​ല​ഗി​രി - പാ​ല​ക്കു​ഴി റോ​ഡ് വി​ണ്ടു​കീ​റി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് സി​ജി റോ​യി​യു​ടെ വീ​ടി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് റോ​ഡ് ബ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ ക​രാ​റു​കാ​ര​ൻ ഭി​ത്തി​നി​ർ​മാ​ണം തു​ട​ങ്ങി​യ​ത് റോ​ഡി​ന്‍റെ വ​ശ​ത്തെ കു​ത്ത​നെ നി​ൽ​ക്കു​ന്ന മ​ണ്‍​തി​ട്ട​യു​ടെ പ​കു​തി ഭാ​ഗ​ത്തു​നി​ന്നു​മാ​ണ്. വ​ൻ അ​പ​ക​ടം മു​ന്നി​ൽ​ക്ക​ണ്ട സി​ജി​യു​ടെ കു​ടും​ബ​വും വാ​ർ​ഡ് മെം​ബ​റും ക​രാ​റു​കാ​ര​ന്‍റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ത്തി​നെ​തി​രേ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ പ​രാ​തി അ​വ​ഗ​ണി​ച്ചെ​ന്നു മാ​ത്ര​മ​ല്ല സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ൽ ക​രി​ങ്ക​ല്ലി​നു പ​ക​രം കാ​ട്ടു​ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​പ്പൊ​ക്കാ​ൻ മൗ​നാ​നു​വാ​ദം​കൂ​ടി ന​ൽ​കി.
നി​ർ​മാ​ണ​വേ​ള​യി​ൽ നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് ഈ ​കു​ടും​ബം പ​റ​യു​ന്നു. എ​ന്നാ​ൽ പി​ന്നീ​ടു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യൊ​ന്നാ​കെ സി​ജി​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ൽ പ​തി​ച്ച് വീ​ട് പൂ​ർ​ണ​മാ​യും ത​ക​രു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​ഴ​വെ​ള്ള സം​ഭ​ര​ണി ഉ​ൾ​പ്പെ​ടെ എ​ല്ലാം ന​ഷ്ട​മാ​വു​ക​യും ചെ​യ്തു. ആ ​അ​പ​ക​ട​ത്തി​ൽ​നി​ന്ന് ഈ ​കു​ടും​ബം അ​ദ്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പി​ന്നീ​ട് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് വീ​ട് ന​വീ​ക​രി​ച്ചു ന​ൽ​കി​യ​ത്.
എ​ന്നാ​ൽ മു​ന്പ് ഇ​ടി​ഞ്ഞു​വീ​ണ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ ബാ​ക്കി​ഭാ​ഗം ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ൽ ഇ​പ്പോ​ഴും നി​ൽ​ക്കു​ന്ന​ത് വീ​ണ്ടും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ വീ​ടി​ന് മു​ക​ളി​ലെ റോ​ഡ് ഉ​ൾ​പ്പെ​ടെ ഏ​തു​നി​മി​ഷ​വും താ​ഴേ​ക്ക് പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ റോ​ഡി​ലൂ​ടെ സ്കൂ​ൾ​ബ​സ് അ​ട​ക്കം ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ളും ഇ​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്നു​ണ്ട്.
ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട​തോ​ടെ പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും ര​ണ്ട് കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന നി​ർ​ധ​ന കു​ടും​ബ​മാ​ണ് ഈ ​ദു​ര​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത്. പ്ര​ള​യ സ​മ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് മോ​ഹ​ന വാ​ഗ്ദാ​നം ന​ൽ​കി പോ​യ​ത​ല്ലാ​തെ പി​ന്നീ​ടാ​രും ഇ​ങ്ങോ​ട്ട് തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് ഈ ​കു​ടും​ബം പ​റ​യു​ന്നു. മാ​നം ക​റു​ത്താ​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നെ​ഞ്ചു​രു​കാ​ൻ തു​ട​ങ്ങും. ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഇ​നി​യെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.