യു​ഡി​എ​ഫ് ധ​ര്‍​ണ തൊ​ടു​പു​ഴ​യി​ല്‍ ര​ണ്ടി​ന്
Tuesday, June 28, 2022 10:25 PM IST
തൊ​ടു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ 10ന് ​തൊ​ടു​പു​ഴ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്താ​ന്‍ യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.
സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്നാ സു​രേ​ഷ് മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ര്‍, മു​ന്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍, മു​ന്‍ സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ മൊ​ഴി​ക​ളെ സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യു​ടെ നേ​രി​ട്ടു​ള്ള മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ജ​ന​വാ​സ മേ​ഖ​ല ഉ​ള്‍​പ്പെ​ടെ ബ​ഫ​ര്‍ സോ​ണാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന 2019 ഒ​ക്ടോ​ബ​ര്‍ 23 ലെ ​മ​ന്ത്രി​സ​ഭാ തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്നും ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ലെ സു​പ്രീം​കോ​ട​തി വി​ധി അ​സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ ക്രി​യാ​ത്മ​ക​മാ​യ മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഭൂ​മിപ​തി​വ് ച​ട്ട​ങ്ങ​ള്‍ കാ​ലാ​നു​സൃ​ത​മാ​യി ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും നി​ര്‍​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ധ​ര്‍​ണ.
കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ കു​മ​ളി​യി​ല്‍ സ​മ​ര​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ന​ട​ത്താ​നും ജൂ​ലൈ 15നു ​മു​മ്പ് യു​ഡി​എ​ഫ് മ​ണ്ഡ​ലം ഏ​കോ​പ​ന സ​മി​തി​ക​ളു​ടെ പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ എ​സ്. അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.