മ​ര​ണ​പ്പാ​ച്ചി​ൽ: പെ​രു​ന്പി​ള്ളി​ച്ചി​റ​യി​ൽ അ​ടു​ത്തി​ടെ പൊ​ലി​ഞ്ഞ​ത് മൂ​ന്നു ജീ​വ​ൻ
Thursday, June 30, 2022 10:44 PM IST
തൊ​ടു​പു​ഴ: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ യു​വാ​ക്ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും അ​മി​ത വേ​ഗ​ത്തി​ലു​ള്ള പാ​ച്ചി​ൽ നി​ര​ത്തു​ക​ളെ ചോ​ര​ക്ക​ള​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പെ​രു​ന്പി​ള്ളി​ച്ചി​റ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ മ​തി​ലി​ലി​ടി​ച്ച് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി മ​രി​ച്ച​താ​ണ് ഒ​ടു​വി​ലു​ണ്ടാ​യ സം​ഭ​വം. തൊ​ടു​പു​ഴ എ​പി​ജെ അ​ബ്ദു​ൾ​ക​ലാം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി അ​ർ​ജു​ൻ സു​നി​ലാ​ണ് (17) മ​രി​ച്ച​ത്. ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ മൂ​ന്നു പേ​രു​ടെ ജീ​വ​നാ​ണ് ഇ​തേ പ്ര​ദേ​ശ​ത്ത് മാ​ത്രം പൊ​ലി​ഞ്ഞ​ത്. ഈ ​അ​പ​ക​ട​ങ്ങ​ളി​ലെ​ല്ലാം വി​ല്ല​ൻ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​മാ​യി​രു​ന്നു.

2020-ൽ ​ഇ​തേ സ്ഥ​ല​ത്ത് നി​ന്ന് 50 മീ​റ്റ​ർ അ​ക​ലെ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ച് അ​ൽ- അ​സ്ഹ​ർ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 16നും ​ഇ​വി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ചു ക​യ​റി അ​ൽ- അ​സ്ഹ​ർ കോ​ള​ജി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചി​രു​ന്നു. ന​വം​ബ​ർ 15ന് ​രാ​ത്രി ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് മ​റ്റൊ​രു യു​വാ​വി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യ​തി​നെ തു​ട​ർ​ന്ന് അ​ന്ന് നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ജ​ന​ജാ​ഗ്ര​ത സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പോ​ലീ​സ്, എ​ക്സൈ​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, നാ​ട്ടു​കാ​ർ, കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ്, കോ​ള​ജ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്. എ​ന്നാ​ൽ സ​മി​തി​യു​ടെ ആ​ദ്യ​ത്തെ ഒ​രു യോ​ഗം ചേ​ർ​ന്ന​ത​ല്ലാ​തെ പി​ന്നീ​ട് ഒ​രു പ്ര​വ​ർ​ത്ത​ന​വു​മു​ണ്ടാ​യി​ല്ല. അ​പ​ക​ടം ത​ട​യാ​നാ​യി യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളും ന​ട​പ്പി​ലാ​യി​ല്ല.

അ​പ​ക​ട​മ​ര​ണ​മു​ണ്ടാ​യ ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി ചി​ല​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് അ​തും നി​ശ്ച​ല​മാ​യി. അ​ൽ- അ​സ്ഹ​ർ കോ​ള​ജി​ന് സ​മീ​പം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല. തൊ​ടു​പു​ഴ പെ​രു​ന്പി​ള്ളി​ച്ചി​റ റോ​ഡി​ൽ ന്യൂ​ജ​ൻ ബൈ​ക്കു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​വും അ​മി​ത വേ​ഗ​വും പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​നു പു​റ​മെ തൊ​ടു​പു​ഴ- മൂ​ല​മ​റ്റം റോ​ഡ്, വെ​ങ്ങ​ല്ലൂ​ർ- മ​ങ്ങാ​ട്ടു​ക​വ​ല നാ​ലു​വ​രി പാ​ത, കോ​ലാ​നി ബൈ​പാ​സ് എ​ന്നീ റൂ​ട്ടു​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ ബൈ​ക്കു​ക​ളി​ൽ ചീ​റി​പ്പാ​യു​ക​യാ​ണ്. ബൈ​ക്കു​ക​ളു​ടെ അ​മി​ത വേ​ഗം മൂ​ലം ന​ട​ന്നു പോ​കാ​നോ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​നോ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ബൈ​ക്കു​ക​ളി​ൽ രൂ​പ മാ​റ്റം വ​രു​ത്തി​യും ശ​ബ്ദ​മേ​റി​യ സൈ​ല​ൻ​സ​റു​ക​ൾ ഘ​ടി​പ്പി​ച്ചു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ. ബൈ​ക്കു​ക​ളു​ടെ അ​മി​ത വേ​ഗം മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു​ണ്ട്.

അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ ഏ​താ​നും ദി​വ​സ​ത്തേ​യ്ക്ക് വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​താ​ണ് പ​തി​വു രീ​തി. പ​ല​പ്പോ​ഴും പ​രി​ശോ​ധ​ന ന​ട​ത്തി പെ​റ്റി കേ​സു​ക​ൾ ചാ​ർ​ജ് ചെ​യ്യും-​അ​ത്ര​മാ​ത്രം. നേ​ര​ത്തെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ വ​ഴി​ക്ക​ണ്ണ് പ​ദ്ധ​തി​യി​ലൂ​ടെ അ​മി​ത​വേ​ഗ​ത്തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ​വും മ​റ്റും ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും അ​തും ഇ​പ്പോ​ൾ നി​ല​ച്ചു. ഓ​പ്പ​റേ​ഷ​ൻ റേ​സ് എ​ന്ന പേ​രി​ൽ ഇ​പ്പോ​ൾ ജി​ല്ല​യി​ൽ അ​മി​ത വേ​ഗം നി​യ​ന്ത്രി​ക്കാ​ൻ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​റ്റ് ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​ച്ച് കേ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​രെ എ​ടു​ത്തി​ട്ടു​ള്ള​ത്.