ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ മീ​ൻ മോ​ഷ്ടി​ച്ചു
Sunday, July 3, 2022 10:28 PM IST
രാ​ജ​കു​മാ​രി : ശാ​ന്ത​ൻ​പാ​റ പ​ത്തേ​ക്ക​ർ സ്വ​ദേ​ശി​യാ​യ യു​വ ക​ർ​ഷ​ക​ന്‍റെ മീ​ൻ​കു​ള​ത്തി​ൽ​നി​ന്ന് ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വി​ള​വെ​ടു​ക്കാ​റാ​യ മ​ത്സ്യം മോ​ഷ​ണം പോ​യി. പാ​റ​മ​ല​യി​ൽ ജോ​മോ​ന്‍റെ കു​ള​ത്തി​ൽ​നി​ന്നാ​ണ് മീ​ൻ മോ​ഷ്ടി​ച്ച​ത്. ചേ​രി​യാ​റി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത കു​ള​ത്തി​ൽ വ​ള​ർ​ത്തി​യി​രു​ന്ന തി​ലോ​പ്പി​യ, ന​ട്ട​ർ, ഗോ​ൾ​ഡ് ഫി​ഷ് തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണ് രാ​ത്രി​യി​ൽ മോ​ഷ​ണം പോ​യ​ത്.
കു​ള​ത്തി​ൽ വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ച്ച് മ​ത്സ്യ​ങ്ങ​ളെ​കൊ​ന്ന് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ജോ​മോ​ൻ ശാ​ന്ത​ൻ​പാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ നാ​ട്ടു​കാ​ർ ന​ൽ​കി​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കൃ​ത്രി​മ എ​യ​റേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് മൂ​ന്നു സെ​ന്‍റ് വി​സ്തീ​ർ​ണ​മു​ള്ള കു​ള​ത്തി​ൽ നാ​ലാ​യി​ര​ത്തോ​ളം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്തി​യി​രു​ന്ന​ത്.