ര​ണ്ടാ​മ​തും ഉ​രു​ൾ​പൊ​ട്ട​ൽ; പു​തു​ക്ക​ടി​യി​ൽ ഭീ​തി
Sunday, August 7, 2022 9:58 PM IST
അ​ടി​മാ​ലി: മൂ​ന്നാ​ർ ചെ​ണ്ടു​വ​രൈ എ​സ്റ്റേ​റ്റ് പു​തു​ക്ക​ടി ഡി​വി​ഷ​നി​ൽ ര​ണ്ടാ​മ​തും ഉ​രു​ൾ​പൊ​ട്ടി​യ​തോ​ടെ പ്ര​ദേ​ശ​ത്തു ഭീ​തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു വ​ലി​യ ശ​ബ്ദ​ത്തോ​ടെ മ​ല​മു​ക​ളി​ൽ​നി​ന്നു കൂ​ടു​ത​ലാ​യി മ​ണ്ണും ചെ​ളി​യും ഒ​ഴു​കി​യെ​ത്തി​യ​ത്. വ​ലി​യ രീ​തി​യി​ൽ മ​ണ്ണും ചെ​ളി​യും വീ​ണ്ടും എ​ത്തി​യ​തോ​ടെ പു​തു​ക്ക​ടി ഡി​വി​ഷ​നി​ലെ ഫീ​ൽ​ഡ് ഓ​ഫീ​സ​റു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ആ​ദ്യം ഉ​രു​ൾ​പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ഈ ​വീ​ടി​നു മു​റ്റം​വ​രെ മ​ണ്ണും ചെ​ളി​യും എ​ത്തി​യി​രു​ന്നു. ര​ണ്ടാ​മ​തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ്ര​ദേ​ശ​ത്തു പ​ച്ച​ക്ക​റി കൃ​ഷി​ക്കും നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ഉ​ണ്ടാ​യ ആ​ദ്യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ​ലി​യ പാ​റ​ക്ക​ല്ലു​ക​ളും മ​റ്റും വ​ന്ന​ടി​ഞ്ഞു മൂ​ന്നാ​ർ- വ​ട്ട​വ​ട റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ശ​നി​യാ​ഴ്ച പ​ക​ൽ മ​ണ്ണും ക​ല്ലും നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടാ​മ​തും ഉ​രു​ൾ​പ്പൊ​ട്ടി​യ​തോ​ടെ കൂ​ടു​ത​ൽ മ​ണ്ണും ചെ​ളി​യും റോ​ഡി​ലേ​ക്കൊ​ഴു​കി​യെ​ത്തി. ഇ​തോ​ടെ, ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും ചെ​യ്തു.

മൂ​ന്നാ​ർ- വ​ട്ട​വ​ട റോ​ഡി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​ല​ച്ച​തോ​ടെ അ​പ്പു​റ​ത്തേ​ക്കും ഇ​പ്പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര​യ്ക്കാ​യി ബ​ദ​ൽ മാ​ർ​ഗ​മാ​യി ആ​ശ്ര​യി​ച്ചു വ​ന്നി​രു​ന്ന എ​സ്റ്റേ​റ്റ് റോ​ഡി​ലേ​ക്കും ര​ണ്ടാ​മ​ത്തെ ഉ​രു​ൾ​പൊ​ട്ട​ലി​നെത്തുട​ർ​ന്ന് മ​ണ്ണും ചെ​ളി​യും വ​ന്ന​ടി​ഞ്ഞു. ഉ​രു​ൾ​പൊ​ട്ടി​യി​റ​ങ്ങി​യ ഭാ​ഗ​ത്തു​കൂ​ടി ഇ​പ്പോ​ഴും ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്ക് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​തോ​ടെ പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ൾ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ലേ​ക്കു മാ​റി താ​മ​സി​ച്ചി​രു​ന്നു. ചെ​ണ്ടു​വ​രെ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​റ​ന്നി​ട്ടു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ നി​ല​വി​ൽ 36 കു​ടും​ബ​ങ്ങ​ൾ ഉ​ണ്ട്. 44 പു​രു​ഷ​ൻ​മാ​രും 51 സ്ത്രീ​ക​ളും 33 കു​ട്ടി​ക​ളു​മ​ട​ക്കം 128 പേ​രാ​ണ് ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​ത്.

ചി​ല കു​ടും​ബ​ങ്ങ​ൾ ബ​ന്ധു വീ​ടു​ക​ളി​ലേ​ക്കും മാ​റി താ​മ​സി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​മ​തും പു​തു​ക്ക​ടി​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​തു കു​ടും​ബ​ങ്ങ​ളെ കൂ​ടു​ത​ൽ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ പു​തു​ക്ക​ടി​യി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലു​മെ​ത്തി സ്ഥി​തി വി​ല​യി​രു​ത്തി. എ.​രാ​ജ എം​എ​ൽ​എ, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രാ​ഹു​ൽ കൃ​ഷ്ണ ശ​ർ​മ, ദേ​വി​കു​ളം ത​ഹ​സീ​ൽ​ദാ​ർ യാ​സ​ർ ഖാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​ദേ​ശ​ത്തെ തു​ട​ർ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ട്. ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ പ്ര​ദേ​ശ​ത്തു മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

ആ​ദ്യ ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്നെ​ത്തി​യ ക​ല്ലും മ​ണ്ണും ചെ​ളി​യും റോ​ഡി​ൽ ത​ങ്ങി​നി​ന്ന​താ​ണ് വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​കാ​ൻ സ​ഹാ​യി​ച്ച​ത്. ര​ണ്ടാ​മ​തും ഉ​രു​ൾ​പൊ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​തു​ക്ക​ടി​യി​ൽ ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി.