ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ്ര​തി​ഭാ​സം​ഗ​മം നാ​ളെ
Friday, August 12, 2022 11:01 PM IST
തൊ​ടു​പു​ഴ: ഇ​ളം​ദേ​ശം ബ്ലോ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഭാ​സം​ഗ​മം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സി​ൽ (ജി​നോ കു​രു​വി​ള ന​ഗ​ർ) ന​ട​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണ്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള എ​ച്ച്എ​സ്എ​സ് സ്കൂ​ളു​ക​ളി​ൽ​നി​ന്നു എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളെ​യും കൂ​ടു​ത​ൽ ഫു​ൾ എ​പ്ല​സ് നേ​ടി​യ സ്കൂ​ളി​നെ​യും പ്ല​സ്ടു വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ മെ​റി​ൻ തോ​മ​സി​നെ​യും യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ക്കും. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം ശ​ശി ത​രൂ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി സ​ന്തോ​ഷ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ സി​ബി ദാ​മോ​ദ​ര​ൻ, ടോ​മി കാ​വാ​ലം, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.