നി​ർ​മാ​ണം നി​ല​ച്ച പി​എം​ജി​എ​സ്‌വൈ ​റോ​ഡു​ക​ൾ​ക്ക് 4.87 കോ​ടി അ​നു​വ​ദി​ച്ചു
Saturday, August 13, 2022 11:07 PM IST
തൊ​ടു​പു​ഴ: ഇ​ളം​ദേ​ശം ബ്ലോ​ക്കി​ലെ ദേ​വ​രു​പാ​റ-​നാ​ളി​യാ​നി, പെ​രി​ങ്ങാ​ശേ​രി-​ചെ​പ്പു​കു​ളം പി​എം​ജി​എ​സ്‌വൈ റോ​ഡു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന നി​ർ​മാ​ണ​ത്തി​നാ​യി 4.87 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു.

ക​രാ​റു​കാ​ര​നെ ക​രി​ന്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി വ​യ്ക്കേ​ണ്ടി വ​ന്ന​ത്. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പി​എം​ജി​എ​സ്‌വൈ പ്ലാ​നിം​ഗ് ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ യോ​ഗം ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ നി​ര​വ​ധി​ത്ത​വ​ണ ചേ​രു​ക​യും ചീ​ഫ് എ​ൻ​ജി​നി​യ​ർ കെ.​ജി. സ​ന്ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​ങ്കേ​തി​ക വി​ഭാ​ഗം വി​ദ​ഗ്ധ​ർ റോ​ഡ് സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

പ​ദ്ധ​തി ത​യാ​റാ​ക്കി ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ കെഎ​സ്ആ​ർ​ആ​ർ​ഡി​എ​ക്ക് സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. സാ​ങ്കേ​തി​കാ​നു​മ​തി​യും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് എം​പി പ​റ​ഞ്ഞു.