ബം​ഗ​ളൂ​രു റെ​യി​ല്‍​വേ പ്ലാ​റ്റ്‌​ഫോ​മി​ല്‍ വീ​ണു പ​രിക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Tuesday, September 17, 2024 12:07 AM IST
നെ​ടു​ങ്ക​ണ്ടം:​ ബം​ഗ​ളൂ​രു റെ​യി​ല്‍​വേ പ്ലാ​റ്റ്‌​ഫോ​മി​ല്‍ വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൂ​ക്കു​പാ​ലം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. തൂ​ക്കു​പാ​ലം എം​ജി മ​ന്ദി​ര​ത്തി​ല്‍ റി​ട്ട. പോ​സ്റ്റ്മാ​സ്റ്റ​ര്‍ സു​നി​ലി​ന്‍റെ​യും മൂ​വാ​റ്റു​പു​ഴ എ​ന്‍​എ​സ്എ​സ് ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് അ​നി​താ​കു​മാ​രി​യു​ടെ​യും ഇ​ള​യ​മ​ക​ൻ ദേ​വ​ന​ന്ദ​ന്‍ (ന​ന്ദു- 23) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ സോ​ല​ദേ​വ​ന​ഹ​ള്ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോ​മി​ല്‍ ത​ല​യ​ടി​ച്ചുവീ​ണ നി​ല​യി​ല്‍ ദേ​വ​ന​ന്ദ​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ആ​ലു​വ യു​സി കോ​ള​ജി​ല്‍ എം​എ വി​ദ്യാ​ര്‍​ഥിയാ​യി​രു​ന്ന ദേ​വ​ന​ന്ദ​ന്‍ പ​രീ​ക്ഷ​യ്ക്കുശേ​ഷം സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​നാ​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​ത്. സു​ഹൃ​ത്തു​ക്ക​ള്‍ ദേ​വ​ന​ന്ദ​നെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ മ​റ്റൊ​രാ​ള്‍ ഫോ​ണെ​ടു​ത്ത് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ദേ​വ​ന​ന്ദ​ന്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് മ​രി​ച്ച​ത്.


ട്രെ​യി​നി​ല്‍നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ കാ​ല്‍​വ​ഴു​തി പ്ലാ​റ്റ്‌​ഫോ​മി​ല്‍ വീ​ണ​താ​കാ​മെ​ന്നു ക​രു​തു​ന്നു. ശി​വാ​ജി ന​ഗ​ര്‍ ബൗ​റിം​ഗ് ഹോ​സ്പി​റ്റ​ലി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് തൂ​ക്കു​പാ​ല​ത്തെ വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും. ജ​ര്‍​മ​നി​യി​ല്‍ ഡോ​ക്ട​റാ​യ ദേ​വി ഏ​ക സ​ഹോ​ദ​രി​യാ​ണ്.