കഞ്ഞിക്കുഴി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് കട്ടപ്പുറത്ത്
1573309
Sunday, July 6, 2025 3:46 AM IST
ചെറുതോണി: കഞ്ഞിക്കുഴി-തള്ളക്കാനം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ആംബുലൻസ് കട്ടപ്പുറത്ത്. റോഷി അഗസ്റ്റിൽ എംഎൽഎ ഫണ്ടിൽനിന്ന് ലക്ഷങ്ങൾ മുടക്കി അനുവധിച്ച ആംബുലൻസാണ് കട്ടപ്പുറത്തായിരിക്കുന്നത് .
എസ്സി, എസ്ടി വിഭാഗക്കാർക്ക് സൗജന്യസേവനം നൽകിവന്നിരുന്ന ആംബുലൻസ് കട്ടപ്പുറത്തായതോടെ വൻതുക നൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ആദിവാസികൾ. ഇതോടെ പിന്നാക്ക-ആദിവാസിമേഖലയായ കഞ്ഞിക്കുഴി പഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് വേണം എന്ന ആവശ്യം ശക്തമാകുകയാണ്. അടിയന്തരമായി കഞ്ഞിക്കുഴി സിഎച്ച്സിക്ക് ആംബുലൻസ് അനുവദിക്കാൻ ത്രിതല പഞ്ചായത്തും മന്ത്രിയും ഇടപെടണമെന്നാണ് ആവശ്യം.