താലൂക്കാശുപത്രിയില്‍ സൂപ്രണ്ടിനെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സമരം
1573305
Sunday, July 6, 2025 3:46 AM IST
അടിമാലി: നവജാത ശിശു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ സംഘർഷം. അടിമാലി താലൂക്കാശുപത്രി സൂപ്രണ്ടിനെ മുറിയ്ക്കുള്ളില്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കുത്തിയിരിപ്പു സമരമാണ് സംഘർഷത്തിൽ കലാശിച്ചത്. സമരം നീണ്ടതോടെ പ്രതിഷേധക്കാരെ നീക്കി.
സൂപ്രണ്ടിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ആശുപത്രി ജീവനക്കാര്‍ രംഗത്തെത്തിയതിനു പിന്നാലെ ഒരു വിഭാഗം പൊതുപ്രവര്‍ത്തകരും ആശുപത്രി സൂപ്രണ്ടിന്റെ മുറിക്കു പുറത്തെത്തി. കൂടുതൽ പോലീസെത്തി പ്രതിഷേധവുമായി മുറിക്കു പുറത്തുനിന്നവരെ അനുനയപ്പിച്ചു മാറ്റി.
ആശുപത്രി സൂപ്രണ്ടിനെ ബന്ദിയാക്കിയതിൽ പ്രതിഷേധിച്ച സ്റ്റാഫ് കൗണ്‍സലിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഏതാനും സമയം ഡ്യൂട്ടി ബഹിഷ്കരിച്ചു. യൂത്ത് കോണ്‍ഗ്രസ് സമരം ആശുപത്രിയില്‍ എത്തിയ രോഗികള്‍ക്ക് അസൗകര്യം സൃഷ്ടിച്ചെന്നാരോപിച്ച് മറ്റൊരു വിഭാഗം പൊതുപ്രവർത്തകരും രംഗത്തെത്തി. ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ ആയതോടെ രാവിലെ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തില്‍ ചികിത്സതേടിയെത്തിയ രോഗികളും ബുദ്ധിമുട്ടിലായി.