ധനമന്ത്രിയെ യൂത്ത് കോണ്. കരിങ്കൊടി കാട്ടി
1572727
Friday, July 4, 2025 5:18 AM IST
തൊടുപുഴ: കോട്ടയം മെഡിക്കൽ കോളജിൽ പഴക്കംമൂലം കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി കെ.എൻ. ബാലഗോപാലിനെ കരിമണ്ണൂരിൽ യൂത്ത് കോണ്ഗ്രസ് കരിങ്കൊടി കാട്ടി. ട്രഷറി നിർമാണോദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ. ജോണ്, നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദ്, ജില്ലാ ജനറൽ സെക്രട്ടറി ബിബിൻ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.