റവന്യുവകുപ്പ് ഒഴിപ്പിച്ച ഭൂമിയില്‍ വീണ്ടും കൈയേറ്റം
1572345
Thursday, July 3, 2025 12:05 AM IST
രാജാക്കാട്:ശാന്തമ്പാറ തോണ്ടിമലയില്‍ റവന്യു ഭൂമിയിൽ വീണ്ടും കൈയേറ്റം.മുമ്പ് റവന്യു വകുപ്പ് ഒഴിപ്പിച്ച് ഏറ്റെടുത്ത ഭൂമിയിലാണ് കൈയേറി വീണ്ടും ഏലം കൃഷി ചെയ്തിരിക്കുന്നത്.
2021 ഓഗസ്റ്റ് അഞ്ചിനാണ് റവന്യു ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ബ്ലോക്ക് നമ്പര്‍ 13 ല്‍ റീ സര്‍വേ നമ്പര്‍ 212/1ല്‍ ഉള്‍പ്പെട്ട ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുത്തത്. ഉദ്യോഗസ്ഥര്‍ മടങ്ങിയതിന് പിന്നാലെ കൈയേറ്റക്കാര്‍ ഭൂമിയിൽ വീണ്ടും കൈയേറ്റം നടത്തുകയായിരുന്നു.
ഭൂമി കൈയേറി നട്ടുപിടിപ്പിച്ച ഫലവൃക്ഷ ത്തൈകളും മരതൈകളും റവന്യു വകുപ്പ് പിഴുതെറിഞ്ഞിരുന്നു. സമീപത്തുള്ള പട്ടയ സ്ഥലത്തിന്റെ മറവിലാണ് റവന്യൂ ഭൂമിയിലെ കൈയേറ്റം.