നെ​ടും​ക​ണ്ടം: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​ർ​ത്താ​തെ പോ​യ ഓ​ട്ടോ​റി​ക്ഷ പി​ന്തു​ട​ർ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് സം​ഘം 36 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ക​ട​ശി​ക്ക​ട​വ് മ​ണി ഭ​വ​നി​ൽ രാ​ജേ​ഷ് (37) ആ​ണ് പി​ടി​യി​ലാ​ത്.​

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി.​ വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ച​റ ക​ടു​ക്കാ​സി​റ്റി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ കൊ​ച്ച​റ ഭാ​ഗ​ത്തുനി​ന്നു വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് കൈ ​കാ​ണി​ച്ചെ​ങ്കി​ലും നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​നം പി​ന്തു​ട​ർ​ന്ന് മൈ​ലാ​ടും​പാ​റ​യി​ൽ വാ​ഹ​നം ത​ട​ഞ്ഞുനി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 500 മി​ല്ലിലിറ്റർ വീ​ത​മു​ള്ള 72 കു​പ്പി​ക​ളി​ലാ​യി വി​വി​ധ ഇ​ന​ത്തി​ൽ​പ്പെ​ട്ട 36 ലി​റ്റ​ർ മ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

മ​ദ്യം ക​ട​ശി​ക്ക​ട​വി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ചി​ല്ല​റ വി​ൽ​പ്പ​ന​യ്ക്കാ​യി ക​ട​ത്തിക്കൊണ്ടു​വ​ന്ന​താ​ണ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. റെ​യ്ഡി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. അ​സീ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​ നൗ​ഷാ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ണ്‍​രാ​ജ്, അ​രു​ണ്‍ മു​ര​ളീ​ധ​ര​ൻ ഡ്രൈ​വ​ർ പി.​സി. റെ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.