സഹകരണസംഘം ഓഫീസ് ഉദ്ഘാടനം നാളെ
1571162
Sunday, June 29, 2025 3:38 AM IST
തൊടുപുഴ: താലൂക്ക് റീജണൽ സാമൂഹ്യക്ഷേമ സഹകരണസംഘത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം നാളെ രാവിലെ 10ന് നടക്കുമെന്ന് പ്രസിഡന്റ് അഡ്വ. എസ്. പ്രവീണ്‍ പത്രസമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴ അന്പലം ബൈപാസ് റോഡിൽ പാഞ്ചജന്യം കോംപ്ലക്സിലാണ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
എസ്എൻഡിപി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർമാൻ കെ. ദീപക് സഹകരണ സന്ദേശം നൽകും. ജോയിന്റ് രജിസ്ട്രാർ റെയ്നു തോമസ് ആദ്യനിക്ഷേപം ജോസ് കളരിക്കലിൽനിന്ന് ഏറ്റുവാങ്ങും. ആദ്യ വായ്പാവിതരണം അസി. രജിസ്ട്രാർ വി.എൻ. ഗീത നിർവഹിക്കും, സഹകരണ ഓഡിറ്റ് അസി. ഡയറക്ടർ പി.ആർ. ശാലിനി, വാർഡ് കൗണ്‍സിലർ ജയലക്ഷ്മി ഗോപൻ എന്നിവർ റിസ്ക് ഫണ്ട് വിതരണം നിർവഹിക്കും.
സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സണ്‍ ഇന്ദു സുധാകരൻ എംഎംബിഎസ് സ്കീമിന്റെയും, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ റെക്കറിംഗ് നിക്ഷേപത്തിന്റെയും, വൈക്കം ബെന്നി ശാന്തി സ്വർണപ്പണയ വായ്പാവിതരണത്തിന്റെയും ഭരണസമിതി അംഗം ആർ. ബാബുരാജ് പുതിയ സോഫ്റ്റ്വെയറിന്റെയും ഉദ്ഘാടനം നിർവഹിക്കും.
സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് പി.പി. സാനു, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, ലിനു കെ. ജോസ്, അഡ്വ. കെ.ടി. മാത്യു, കെ.കെ. പുഷ്പാംഗദൻ, കെ. സുരേഷ് ബാബു, ഡി. ദീപ, പി.ടി. ഷിബു, ഗീത ബാബുരാജ് എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ സെക്രട്ടറി അഞ്ജിത് റെജി, ഭരണസമിതിയംഗങ്ങളായ സ്മിത ഉല്ലാസ്, കെ.എസ്. ജോയി, എൻ.എസ്. സുരേന്ദ്രൻ, ഒ.യു. ദാമോദരൻ എന്നിവരും പങ്കെടുത്തു.