ശക്തമായ മഴയിൽ പീരുമേട് മേഖലയിൽ വ്യാപകമായ മണ്ണിടിച്ചിൽ
1570605
Thursday, June 26, 2025 11:33 PM IST
വണ്ടിപ്പെരിയാർ: ശക്തമായ മഴയിൽ പീരുമേട് മേഖലയിൽ വ്യാപകമായ മണ്ണിടിച്ചിൽ.
വണ്ടിപ്പെരിയാർ ടൗണിനോട് ചേർന്നുള്ള കോണിമാറ എസ്റ്റേറ്റ് വകസ്ഥലത്ത് 40 അടിയോളം ഉയരമുള്ള മൺതിട്ട ഇടിഞ്ഞുവീണു.
ടൗണിൽ പ്രവർത്തിക്കുന്ന മുബാറക്ക് ബിൽഡിംഗിന്റെ ഒരു വശത്തേക്കാണ് മണ്ണ് ഇടിഞ്ഞു വീണത്.
മൺതിട്ട ഇടിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇവിടെ അപകടാവസ്ഥ നിലനിൽക്കുകയാണ്.
വെളുപ്പിന് രണ്ടോടെ വള്ളക്കടവ് പ്ലാമൂട് പ്രദേശത്ത് മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു.
വ്യാഴാഴ്ച രാവിലെ ജെസിബി എത്തിച്ചാണ് റോഡിലെ മണ്ണ് പൂർണമായും എടുത്തുമാറ്റിയത്.
62 -ാം മൈൽ ലക്ഷംവീട് കോളനിയിലേക്കുള്ള വഴിയും ഇടിഞ്ഞുപോയി. പെരിയാർ നദിയിലും ചോറ്റുപാറ കൈത്തോട്ടിലും ജലനിരപ്പ് ഉയർന്നിട്ടുമുണ്ട്.