അടിമാലി മേഖലയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്
1570456
Thursday, June 26, 2025 7:46 AM IST
അടിമാലി: അടിമാലി മേഖലയിൽ വ്യത്യസ്തങ്ങളായ രണ്ട് വാഹനാപകടങ്ങളിൽ മൂന്നു പേർക്ക് പരിക്കേറ്റു. ദേശിയപാതയിൽ അടിമാലിക്കും കൂമ്പൻപാറയ്ക്കും ഇടയിൽ കാർ പാതയോരത്ത് തലകീഴായി മറിഞ്ഞാണ് ഒരപകടമുണ്ടായത്. യാത്രക്കാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
അടിമാലി തലമാലി റോഡിൽ തലമാലി വളവിന് സമീപം ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. നാഗൻ(46), മനോജ് (56), പ്രവീൺ (25) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി തലമാലി റോഡിൽ ഇറക്കം ഇറങ്ങിവരുന്നതിനിടെ വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് കാർ അപകടത്തിൽപ്പെട്ടത്.