തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 300 സ്കൂ​ളു​ക​ളി​ൽ അ​നു​വ​ദി​ച്ച ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ പ​ദ്ധ​തി അ​രി​ക്കു​ഴ ഗ​വ. ഹൈ​സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ജി. സ​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ചുല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. ല​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​ബി. ദി​ലീ​പ് കു​മാ​ർ ,എ.​എ​ൻ. ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി , ഹെ​ഡ്മാ​സ്റ്റ​ർ എ​ഫ്.​അ​നി​ൽ മി​രാ​ൻ​ഡ, എ​ൽ​പി ഹെ​ഡ്മി​സ്ട്ര​സ് കെ.​കെ. ശ്രീ​ദേ​വി, അ​ദി​തി അ​ബി​ൻ, കെ.​വി. കൃ​ഷ്ണ​കു​മാ​രി, ജോ​ർ​ജ് സേ​വ്യ​ർ, ജെ.​എ​സ്. ജ​യ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.