റോഡ് ശുചീകരിച്ച് എൻഎസ്എസ് വോളണ്ടിയർമാർ
1569554
Monday, June 23, 2025 12:06 AM IST
മൂലമറ്റം: സെന്റ് ജോസഫ്സ് കോളജിലെ എൻഎസ്എസ് വോളണ്ടിയർമാർ ആനക്കയം-കാഞ്ഞാർ റോഡരികിലെ കാടുംപടലും വെട്ടിനീക്കി. പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോബി കൊടിയൻ, അഖില മരിയ റീഗൽ, വോളണ്ടിയർ സെക്രട്ടറി ഡെയ്സ് തോംസണ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ ശുചീകരണം നടത്തിയത്.
പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ്, സിഎഫ്ഒ റവ. ഡോ. അലക്സ് ലൂയിസ്, പഞ്ചായത്തംഗം എൻ.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.