ക​ട്ട​പ്പ​ന: ചെ​ല്ലാ​ർ​കോ​വി​ലി​ൽ ബൈ​ക്കും ജീ​പ്പും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ണ​ക്ക​ര വെ​ള്ള​റ ഷൈ​ജു​വി​ന്‍റെ മ​ക​ൻ ഷാ​ന​റ്റി​ന്‍റെ മൃ​ത​ദേ​ഹം നാ​ളെ നാ​ലി​ന് അ​ണ​ക്ക​ര ഏ​ഴാം​മൈ​ൽ ഒ​ലി​വു​മ​ല സെ​ന്‍റ് ജോ​ണ്‍​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. ഷാ​ന​റ്റി​ന്‍റെ മാ​താ​വ് ജി​നു ഇ​ന്നു നാ​ട്ടി​ലെ​ത്തും.

ക​ഴി​ഞ്ഞ 17നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഷാ​ന​റ്റി​ന്‍റെ മൃ​ത​ദേ​ഹം കു​വൈ​റ്റി​ലാ​യി​രു​ന്ന മാ​താ​വ് ജി​നു നാ​ട്ടി​ലെ​ത്തു​ന്ന​തി​നാ​യി ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​പ​ക​ടം ന​ട​ന്ന നാ​ൾമു​ത​ൽ ജി​നു​വി​നെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​യി​രു​ന്നു. മ​ക​ന്‍റെ മ​ര​ണ​വി​വ​രം അ​റി​യാ​തെ​യാ​ണ് ജി​നു എ​ത്തു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ 11ന് ​നെ​ടുന്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് ജി​നു​വി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്ന കു​വൈ​റ്റി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും കു​വൈ​റ്റ് ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നെ​ടുന്പാ​ശേ​രി​യി​ൽനി​ന്ന് അ​ണ​ക്ക​ര​യി​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ ജി​നു എ​ത്തും. മൂ​ന്നു​മാ​സം മു​ന്പാ​ണ് ജി​നു കു​വൈ​റ്റി​ലേ​ക്കു പോ​യ​ത്.