മന്ത്രി പി. രാജീവ് ഇന്ന് ജില്ലയിൽ
1569549
Monday, June 23, 2025 12:06 AM IST
ഇടുക്കി: മന്ത്രി പി. രാജീവ് ഇന്നു ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ ഒൻപതിന് മുരിക്കാശേരിയിലെ വ്യവസായ യൂണിറ്റ് ഉദ്ഘാടനം ചെയ്യും. പത്തിന് കട്ടപ്പനയിൽ നടക്കുന്ന പ്ലാന്റേഴ്സ് മീറ്റിൽ പങ്കെടുക്കും. ഇതോടൊപ്പം തോട്ടംതൊഴിലാളികൾക്കായുള്ള ലയം ഹൗസിംഗ് സ്കീം പദ്ധതി ഉദ്ഘാടനവും നിർവഹിക്കും.
വൈകുന്നേരം മൂന്നിന് കട്ടപ്പന കുന്തളംപാറയിൽ ആംഭിക്കുന്ന വ്യവസായ യൂണിറ്റ് ഉദ്ഘാടനം ചെയ്യും. നാലിന് പീരുമേട്ടിൽ എവിടി പ്ലാന്റേഷനിലെ തൊഴിലാളിലയങ്ങളിൽ സന്ദർശനം നടത്തും.
തോട്ടംതൊഴിലാളികൾക്കായുള്ള ലയം ഹൗസിംഗ് സ്കീം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്ന ആദ്യജില്ലയാണ് ഇടുക്കി. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിനു ശേഷം വിവിധ മേഖലകളിലെ തോട്ടം ഉടമകളുമായി മന്ത്രി ആശയവിനിമയം നടത്തും.
രാവിലെ ഏലത്തോട്ടം ഉടമകളുമായും ഉച്ചയ്ക്ക് 1.30 മുതൽ തേയില, റബർ, കാപ്പിത്തോട്ടം ഉടമകളുമായും മന്ത്രി ചർച്ച നടത്തും.