തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും പോ​ക്സോ അ​ടി​സ്ഥാ​ന നി​യ​മ പു​സ്ത​കം വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കു​മാ​ര​മം​ഗ​ലം വി​ല്ലേ​ജ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ജ​ഡ്ജി​യും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ പി.​എ​സ്. ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പോ​ക്സോ നി​യ​മ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നി​യ​മ പു​സ്ത​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​ സേ​ഫ് ചൈ​ൽ​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി, വി​ദ്യാ​ഭ്യാ​സ വ​കു​പ്പും വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പും കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ൽ സ​ർ​വീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളി​ൽ​നി​ന്ന് കു​ട്ടി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യി 2012 ലാ​ണ് പോ​ക്സോ നി​യ​മം പാ​സാ​ക്കി​യ​ത്.

പോ​ക്സോ പ്ര​ത്യേ​ക കോ​ട​തി ജി​ല്ലാ ജ​ഡ്ജി ആ​ഷ് കെ. ​ബാ​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു പ്ര​ദീ​പ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​യ​ശീ​ല​ൻ പോ​ൾ ഡി​ഇ​ഒ ഷീ​ബ മു​ഹ​മ്മ​ദി​ന് പോ​ക്സോ നി​യ​മ പു​സ്ത​കം കൈ​മാ​റി.