ഇ​ടു​ക്കി: ഡി​ജി​റ്റ​ൽ റീ​സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ വി​ല്ലേ​ജു​ക​ളി​ൽ ഡി​ജി​റ്റ​ൽ റ​വ​ന്യു കാ​ർ​ഡ് സം​വി​ധാ​നം ന​വം​ബ​റി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. കു​ട​യ​ത്തൂ​ർ, ക​രി​മ​ണ്ണൂ​ർ, പാ​ന്പാ​ടും​പാ​റ, പ​ള്ളി​വാ​സ​ൽ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​ൻ വ​ഴി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വി​ല്ലേ​ജ് ഓ​ഫീ​സി​ൽ​നി​ന്നു​ള്ള സേ​വ​ന​ങ്ങ​ൾ, ഭൂ​മി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, ഭൂ​മി​യി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ, ഭൂ​മി ക്ര​യ​വി​ക്ര​യം ചെ​യ്ത​തി​ന്‍റെ വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക്യു ​ആ​ർ കോ​ഡ് ഘ​ടി​പ്പി​ച്ച 10 അ​ക്ക ന​ന്പ​രു​ള്ള കാ​ർ​ഡ് വ​ഴി അ​റി​യാം. ഈ ​വ​ർ​ഷം ന​വം​ബ​ർ മു​ത​ൽ കാ​ർ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും സ്മാ​ർ​ട്ട് ഓ​ഫീ​സു​ക​ളാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ട​യ​ത്തൂ​രി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ഷി​യാ​സ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​എം. ജോ​സു​കു​ട്ടി, തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​ർ യു. ​രാ​ജീ​വ്, കു​ട​യ​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ മ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ള്ളി​വാ​സ​ൽ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ എ. ​രാ​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ ചെ​ല്ല​പ്പ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. പ്ര​തീ​ഷ്കു​മാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഭ​വ്യ ക​ണ്ണ​ൻ, മി​നി ലാ​ലു, ശ​ശി​കു​മാ​ർ, ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ എ​ൽ.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി.​എ. അ​ൻ​സി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ന്പാ​ടും​പാ​റ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം മു​ണ്ടി​യെ​രു​മ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്നു. എം.​എം. മ​ണി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​താ രാ​ജേ​ഷ്, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കു​ര്യാ​ക്കോ​സ് ചി​ന്താ​ർ​മ​ണി​യി​ൽ, സി.​എ​സ്. യ​ശോ​ധ​ര​ൻ, പി.​ടി. ഷി​ഹാ​ബ്, മി​നി മ​നോ​ജ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ. ​സു​ഹ്റ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​എ​ൻ. രാ​ജ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പി. ​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ വി. ​വി​ഗ്നേ​ശ്വ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​സാ​മോ​ൾ ഷാ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ​ന്ദു സു​ധാ​ക​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം ജീ​സ് ആ​യ​ത്തു​പാ​ടം, തൊ​ടു​പു​ഴ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ശ​ര​ത് ച​ന്ദ്ര ബോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.