സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം നടത്തി
1569552
Monday, June 23, 2025 12:06 AM IST
തൊടുപുഴ: ലയണ്‍സ് ക്ലബ് തൊടുപുഴ എലൈറ്റിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കെ. ദീപക് നിർവഹിച്ചു. കെ.പി. പീറ്റർ അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.
ബിസിനസ് എക്സലൻസ് അവാർഡ് തൊടുപുഴ ജെയ്കോ ജ്വല്ലറി ഉടമ ഡോ. ജയ്മോൻ വർഗീസിനു സമ്മാനിച്ചു.
ഡോ. വി.എൻ. ഷാജി- പ്രസിഡന്റ്, കെ.വി. റെജി -സെക്രട്ടറി, ബോബി എം. വിൻസെന്റ്- ട്രഷറർ എന്നിവർ ചുമതലയേറ്റു. ജെയിസ് ജോണ്‍, ഷൈജൻ സ്റ്റീഫൻ, ഡോ. പ്രേംകുമാർ കാവാലം, ഷിജു തോമസ്, ടി.എസ്. സിനിമോൾ, ബിലീഷ് സുകുമാരൻ, റോയ് ലൂക്ക്, ലിബോ ജോണ്‍, ബോബി ജോർജ്, ബാബു കെ. ജോർജ്, പി.കെ. സന്തോഷ് എന്നിവർ പ്രസംഗിച്ചു.