തൊ​ടു​പു​ഴ: റൈ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ, പ​ള്ളി​വാ​സ​ൽ, മാ​ങ്കു​ളം, ബൈ​സ​ണ്‍​വാ​ലി, ചി​ന്ന​ക്ക​നാ​ൽ, മൂ​ന്നാ​ർ, മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ൽ​വ​രു​ന്ന സി​ബി​എ​സ്ഇ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.

ഉ​ടു​ന്പ​ൻ​ചോ​ല നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന ഇ​ര​ട്ട​യാ​ർ, ക​രു​ണാ​പു​രം, നെ​ടും​ക​ണ്ടം, പാ​ന്പാ​ടും​പാ​റ, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, ശാ​ന്ത​ൻ​പാ​റ, സേ​നാ​പ​തി, ഉ​ടു​ന്പ​ൻ​ചോ​ല, വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണം 22നു ​രാ​വി​ലെ 10ന് ​നെ​ടു​ങ്ക​ണ്ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും പീ​രു​മേ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന ഏ​ല​പ്പാ​റ, കൊ​ക്ക​യാ​ർ, കു​മ​ളി, പീ​രു​മേ​ട്, പെ​രു​വ​ന്താ​നം, ഉ​പ്പു​ത​റ, വ​ണ്ടി​പ്പെ​രി​യാ​ർ, അ​യ്യ​പ്പ​ൻ​കോ​വി​ൽ, ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള മെ​രി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പീ​രു​മേ​ട് മ​രി​യ​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലും ന​ട​ക്കും. കു​ട്ടി​ക​ൾ​ക്ക് എ​ത്തി​ച്ചേ​രാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​വാ​ർ​ഡ് കൈ​പ്പ​റ്റാ​മെ​ന്ന് എം​പി അ​റി​യി​ച്ചു.