ലഹരിവിരുദ്ധ സന്ദേശമുണർത്തി മാങ്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ
1568427
Wednesday, June 18, 2025 10:33 PM IST
അടിമാലി: മാങ്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരേ കുട്ടികളെയും മാതാപിതാക്കളെയും ബോധവത്കരിക്കുന്നതിനായി സെ നോട്ട് ഡ്രഗ്സ് മെഗാ സിഗ്നേച്ചർ കാമ്പെയ്ൻ സംഘടിപ്പിച്ചു. പരിപാടി മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ ആനന്ദ് ഉദ്ഘാടനം ചെയ്തു.
ദേവികുളം എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു ടി.ജി. ബോധവത്കരണ ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ ഫാ. ജോർജ് കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സലോമി ജോസഫ് , പിടിഎ പ്രസിഡന്റ് മനോജ് കുര്യൻ, വാർഡ് മെംമ്പർ ഷൈനി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.