തൊഴിൽ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു
1568421
Wednesday, June 18, 2025 10:33 PM IST
കട്ടപ്പന: സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെയും ഗുരുകുലം എഡ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ എ.പി.ജെ. അബ്ദുൾ കലാം സെന്റർ ഫോർ സ്കിൽ ആൻഡ് എക്സലൻസ് എന്ന പേരിൽ തൊഴിൽ പരിശീലനകേന്ദ്രം ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം കട്ടപ്പന ദൈവദശകം ശതാബ്ദി ഹാളിൽ കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് നിർവഹിച്ചു. പരിശീലനകേന്ദ്രം പ്രസിഡന്റ് എം.പി. ശശികുമാർ അധ്യക്ഷത വഹിച്ചു.
മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടർ ഡോ. ടി.വി. മുരളീവല്ലഭൻ മുഖ്യപ്രഭാഷണം നടത്തി. അമൃതാനന്ദമയി മഠം സ്വാമി ജ്ഞാനാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി.