തൊ​ടു​പു​ഴ: കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി പോ​ലീ​സ്. തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ലാ​ൽ സ​മ​ദ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​നു ഷാ​ഹു​ൽ, തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മു​ണ്ട​യ്ക്ക​ൻ എ​ന്നി​വ​രെ​യാ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ ശേ​ഷം ഇ​വ​രെ വി​ട്ട​യ​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ശ​ന സു​ര​ക്ഷ​യാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ തൊ​ടു​പു​ഴ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം മാ​ട​പ്പ​റ​ന്പി​ൽ റി​സോ​ർ​ട്ടി​ലാ​ണ് താ​മ​സി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30-ഓ​ടെ സ​മ്മേ​ള​നം ന​ട​ക്കു​ന്ന വെ​ങ്ങ​ല്ലൂ​ർ ജോ​ഷ് പ​വ​ലി​യ​നി​ലെ​ത്തി.​ഇ​വി​ടെ​യും പ​ഴു​ത​ട​ച്ച സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു.

ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം പ്ര​സം​ഗി​ച്ച അ​ദ്ദേ​ഹം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​വും ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ലും കു​റ്റാ​ന്വേ​ഷ​ണ​ത്തി​ലും പോ​ലീ​സി​നെ പ്ര​ശം​സി​ച്ചു​മാ​ണ് പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.