12 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ
1568156
Wednesday, June 18, 2025 12:03 AM IST
ചെറുതോണി: 12 ലിറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളുമായി രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പാണ്ടിപ്പാറ തോണിപ്പാറ രതീഷ് സത്യൻ, ഇയാളുടെ ഭാര്യാ സഹോദരൻ പാണ്ടിപ്പാറ ചാമക്കാലയിൽ പ്രദീഷ് ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.
തങ്കമണി എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ജയൻ പി. ജോണും സംഘവും പാണ്ടിപ്പാറയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി.എ. ബിജു, ബിനു ജോസഫ്, വനിതാ എക്സൈസ് ഓഫീസർ കെ.ജെ. ബിജി, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസഫ്, എസ്. സുജിത്, ഡ്രൈവർ ബിലേഷ് എന്നിവർ പങ്കെടുത്തു.