തൊ​ടു​പു​ഴ: മു​ല്ല​പെ​രി​യാ​ർ സ​മ​ര​സ​മി​തി മു​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. സി. ​പി.​ റോ​യി എ​ഴു​തി​യ മു​ല്ല​പ്പെ​രി​യാ​ർ ഡാം 999+999 ​എ​ന്ന പു​സ്ത​കം പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു. തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​ദീ​പ​ക്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ, ബേ​ബി ഐ​സ​ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​നു താ​ഴെ താ​മ​സി​ക്കു​ന്ന മു​രു​കേ​ശ​ൻ, ഷാ​ജി, വ​ണ്ടി​പ്പെ​രി​യാ​റി​ലെ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന പി. ​ആ​ർ.​അ​യ്യ​പ്പ​ൻ, പി.​വി. ലാ​ലു, വി.​ആ​ർ.​ രാ​ധാ​കൃ​ഷ്ണ​ൻ, ച​പ്പാ​ത്ത് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ കെ.​കെ.​വി​ശ്വം​ഭ​ര​ൻ, അ​ൻ​പ​യ്യ​ൻ, കെ.​വി.​ ഷ​ണ്മു​ഖ​ൻ, എം.​ആ​ർ.​വ​ർ​ഗീ​സ്, ഞാ​ന​പ്പ​ൻ, വൈ​പ്പി​നി​ലെ മു​ല്ല​പ്പെ​രി​യാ​ർ ട​ണ​ൽ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പു​സ്ത​കം ഏ​റ്റു വാ​ങ്ങി. തൊ​ടു​പു​ഴ പ്ര​സ് ക്ല​ബ് ഹാ​ളി​ൽ സെ​ക്ര​ട്ട​റി ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ൽ പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി ഏ​റ്റു​വാ​ങ്ങി.

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​നെ സം​ബ​ന്ധി​ച്ച ആ​ധി​കാ​രി​ക വി​വ​ര​ങ്ങ​ളെ​ല്ലാം പു​സ്ത​ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​ഫ.​സി.​പി.​റോ​യി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മു​ല്ല​പ്പെ​രി​യാ​ർ ക​രാ​ർ ഒ​പ്പി​ടാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ സാ​ഹ​ച​ര്യം, കേ​ര​ള​ത്തി​ൽനി​ന്ന് ത​മി​ഴ്നാ​ടി​ന് വെ​ള്ളം കൊ​ടു​ക്കു​ന്ന മ​റ്റ് അ​ണ​ക്കെ​ട്ടു​ക​ൾ, ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഡാ​മു​ക​ളു​ടെ ക​രാ​ർ പു​തു​ക്കു​ന്ന​തി​ന് കേ​ര​ളം മ​ടി​ക്കു​ന്ന​തെ​ന്ത്,2014-ലെ ​സു​പ്രീം കോ​ട​തി വി​ധി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പു​തി​യ ട​ണ​ൽ ന​ട​പ്പാ​ക്കാ​തെ കേ​ര​ള​വും ത​മി​ഴ് നാ​ടും ഒ​ളി​ച്ചു ക​ളി​ക്കു​ന്ന​തെ​ന്തു കൊ​ണ്ട്, ക​രാ​ർ നി​രു​പാ​ധി​കം പു​തു​ക്കി ന​ൽ​കി​യ​തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി സി. ​അ​ച്യു​ത​മേ​നോ​ൻ വ​രു​ത്തി​യ വീ​ഴ്ച​ക​ൾ, ത​മി​ഴ് നാ​ടി​ന്‍റെ പ​ണം കേ​ര​ള​ത്തെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടോ, പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​ക​ളു​ടെ സാ​ധ്യ​ത​ക​ളും അ​പ​ക​ട​ങ്ങ​ളും തു​ട​ങ്ങി​യ​വ​യാ​ണ് പു​സ്ത​ക​ത്തി​ലെ ഉ​ള്ള​ട​ക്കം. കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പ​ള്ളി, അ​ഡ്വ. ​കാ​ളീ​ശ്വ​രം രാ​ജ്, സി.​ആ​ർ.​ നീ​ല​ക​ണ്ഠ​ൻ, ഇ.​ ശ്രീ​ധ​ര​ൻ എ​ന്നി​വ​രു​ടെ ലേ​ഖ​ന​ങ്ങ​ളും പു​സ്ത​ക​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.