ദീപിക-സീക് അവർഡ് വിതരണം പ്രൗഢോജ്വലം
1567866
Tuesday, June 17, 2025 12:08 AM IST
കട്ടപ്പന: ദീപിക - സീക് അക്കാദമിക് എക്സലൻസ് അവാർഡ് - ആദരവ് -2025 കട്ടപ്പന സെന്റ് ജോർജ് ഫൊറോന ഓഡിറ്റോറിയത്തിൽ നടന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ, സയൻസ് വിഷയങ്ങളിൽ 80 ശതമാനത്തിനു മുകളിൽ മാർക്കുവാങ്ങിയ വിദ്യാർഥികൾ, എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകൾ എന്നിവരെയാണ് ആദരിച്ചത്.
ഹൈറേഞ്ച് മേഖലയിലെ സ്കൂളൂകളിൽനിന്നുള്ള 800ഓളം വിദ്യാർഥികൾ പങ്കെടുത്തു. ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭാ അധ്യക്ഷ ബീന ടോമി മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പന സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജോസ് മംഗലത്തിൽ, ഡിഎഫ്സി ഇടുക്കി രൂപതാ ഡയറക്ടർ ഫാ. ജോസഫ് കൊല്ലക്കൊന്പിൽ, ഡിഎഫ്സി ഇടുക്കി രൂപതാ പ്രസിഡന്റ് വി.ടി. തോമസ് എന്നിവർ പ്രസംഗിച്ചു.
ദീപിക എജിഎം (മാർക്കറ്റിംഗ്) കം പിആർഒ മാത്യു കൊല്ലമലക്കരോട്ട് സ്വാഗതവും ദീപിക ഇടുക്കി റീജിയൻ ബിസിനസ് മാനേജർ റോബിൻ കെ. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. സീക് ലിമിറ്റഡ് കരിയർ കണ്‍സൾട്ടന്റ് ജിബിൻ ബിനു ജോസഫ് ക്ലാസെടുത്തു.