രാ​ജാ​ക്കാ​ട്: പൊ​ന്മു​ടി ഡാം ​ര​ണ്ടാം ത​വ​ണ​യും തു​റ​ന്നു വി​ട്ടു. മൂ​ന്നു ഷ​ട്ട​റു​ക​ൾ 60 സെ​ന്‍റീ​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ഷ​ട്ട​ർ തു​റ​ന്ന് വെ​ള്ളം പ​ന്നി​യാ​ർ പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​ത്.

ഞാ​യ​റാ​ഴ്ച സം​ഭ​ര​ണ​ശേ​ഷി​യു​ടെ 83.7 ശ​ത​മാ​നം വെ​ള്ളം ഡാ​മി​ലെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യും നീ​രൊ​ഴു​ക്കും തു​ട​രു​ന്ന​തി​നാ​ലാ​ണ് ഡാം ​വീ​ണ്ടും തു​റ​ന്ന​ത്. മേ​യ് അ​വ​സാ​നം ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ഡാം ​തു​റ​ന്നി​രു​ന്നു.

പ​ന്നി​യാ​റി​ന്‍റെ ഇ​രു ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.