ആന്റോപുരം പാലം അപകടാവസ്ഥയിൽ
1567875
Tuesday, June 17, 2025 12:08 AM IST
ചെറുതോണി: പാലത്തിന്റെ കൽക്കെട്ടിടിഞ്ഞ് പാലം അപകടാവസ്ഥയിൽ. മരിയാപുരം പഞ്ചായത്തിനെയും വാത്തിക്കുടി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആന്റോപുരം പള്ളിയോടു ചേർന്നുള്ള പാലത്തിന്റെ കൽക്കട്ടാണ് തകർന്നിരിക്കുന്നത്.
2018ലെ പ്രളയത്തിൽ ഭാഗി കമായി തകർന്ന പാലം പുതുക്കിപ്പണിയാൻ നടപടിയുണ്ടായില്ല. നൂറുകണക്കിന് സ്കൂൾ കുട്ടികളും വാഹനങ്ങളും യാത്രകാരും നിത്യേന കടന്നുപോകുന്ന പാലം കുമരകം - കമ്പം ഹൈവേയും ആലപ്പുഴ - മധുര ഹൈവേയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന റോഡിലാണ്. നാളുകൾ കഴിയുന്തോറും കല്ല് അടർന്ന് പാലം കൂടുതൽ അപകടാവസ്ഥയിലേക്കു മാറിക്കൊണ്ടിരിക്കയാണ്. അടിയന്തരമായി പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.