പള്ളിക്കുന്നില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു; ഒരു വീട് അപകടാവസ്ഥയിൽ
1567878
Tuesday, June 17, 2025 12:08 AM IST
അടിമാലി: കഴിഞ്ഞ രാത്രിയില്‍ പെയ്ത ശക്തമായ മഴയിൽ അടിമാലി ടൗണിനു സമീപം പള്ളിക്കുന്നില്‍ മണ്ണിടിഞ്ഞ് രണ്ടു വീടുകള്‍ അപകടാവസ്ഥയിൽ. ഇരു വീടുകളിലും കുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കുന്നവരാണ്. ജലജയെന്ന 60കാരി തനിച്ച് വാടകയ്ക്ക് താമസിക്കുന്ന വീടിന് പിന്‍ഭാഗത്തേക്ക് മണ്‍തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് വീടിന്റെ പിൻഭാഗം തകര്‍ന്നു.
ജലജ താമസിച്ചുവരുന്ന വീടിനു പിറകുഭാഗത്തുള്ള വീടും അപകടാവസ്ഥയിലാണ്. ഈ വീടിനോടു ചേര്‍ന്നാണ് മണ്ണിടിഞ്ഞു പോന്നിട്ടുള്ളത്. കനത്ത മഴ തുടര്‍ന്നാല്‍ കൂടുതല്‍ മണ്ണിടിയുമോയെന്ന ആശങ്കയിലാണ് സമീപവാസികൾ.