അതുലിന് അന്ത്യാഞ്ജലി അർപ്പിച്ച് മന്ത്രി റോഷി
1568160
Wednesday, June 18, 2025 12:03 AM IST
മൂലമറ്റം: ത്രിവേണി സംഗമത്തിൽ മുങ്ങിമരിച്ച മൂലമറ്റം എകെജി കോളനിയിലെ നടുപ്പറന്പിൽ അതുൽ ബൈജുവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ വീട്ടിലെത്തി. മകന്റെ ആകസ്മിക വേർപാടിൽ വിങ്ങിപ്പൊട്ടിയ മാതാപിതാക്കളായ എം.ആർ. ബൈജുവിനെയും ബിന്ദുവിനെയും മന്ത്രി ആശ്വസിപ്പിച്ചു.
തൊടുപുഴയിലെ വർക്ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്ന അതുൽ വിദേശത്ത് ജോലിക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഈ മോഹം ബാക്കിവച്ചാണ് അതുൽ വിടപറഞ്ഞത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടിലെത്തിച്ചു.
ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവർ അതുലിന് ആദരാഞ്ജലിയർപ്പിക്കാനെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.