മെറിറ്റ് ഡേ ആഘോഷിച്ചു
1568154
Wednesday, June 18, 2025 12:03 AM IST
മുതലക്കോടം: സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ മെറിറ്റ് ഡേയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടത്തി. തൊടുപുഴ ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപത വിദ്യാഭ്യാസ ഡയറക്ടർ ഫാ. മാത്യു മുണ്ടയ്ക്കൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു.
എഇഒ ഷീബ മുഹമ്മദ്, സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ ആരോലിച്ചാലിൽ, കൗണ്‍സിലർ ഷഹനാ ജാഫർ, അസി. മാനേജർ ഫാ. ഡോണ്‍ കാരക്കുന്നേൽ, ഹെഡ്മിസ്ട്രസ് സുനി എം. കുര്യൻ , സ്റ്റാഫ് സെക്രട്ടറി മരിയറ്റ് ജോസ് , ജെബിൻ ജോസ് ജോണ്‍ എന്നിവർ പ്രസംഗിച്ചു.