ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന്
1568420
Wednesday, June 18, 2025 10:33 PM IST
അണക്കര: കേരള കോണ്ഗ്രസ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് അണക്കരയിൽ സമരസംഗമം നടത്തി. പാർട്ടി ഉന്നതാധികാരസമിതി അംഗം ആന്റണി ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയിലെ കർഷകന്റെ ജീവനും സ്വത്തും കാർഷികമേഖലയും സംരക്ഷിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ബിജു പോൾ അധ്യക്ഷത വഹിച്ചു.
കെട്ടിടങ്ങളുടെ ക്രമവത്കരണത്തിനു ഫീസ് ഏർപ്പെടുത്താനുള്ള നിയമം പിൻവലിക്കുക, ജില്ലയിലെ സങ്കീർണമായ കാർഷിക ഭൂപ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കർഷകയൂണിയൻ ജില്ലാ പ്രസിഡന്റ് ബിനു ഇലവുമൂട്ടിൽ, ജോസുകുട്ടി തകിടിപ്പുറം, സണ്ണി കാരിമുട്ടം, ബാലകൃഷ്ണൻ വണ്ടിപ്പെരിയാർ, സണ്ണി ജോർജ്, ശശിധരൻ മാടപ്പള്ളി, ജോസഫ് കൊട്ടുപള്ളി, ജയ്സണ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.