ശക്തമായ മഴയില്‍ നടപ്പുവഴി ഒലിച്ചുപോയി
1568425
Wednesday, June 18, 2025 10:33 PM IST
അടിമാലി: അടിമാലി അമ്പലപ്പടിക്ക് സമീപം ശക്തമായ മഴയില്‍ നടപ്പുവഴി ഒലിച്ചുപോയതോടെ സഞ്ചാരമാര്ഗമില്ലാതെ വലയുകയാണ് ഏതാനും കുടുംബങ്ങള്‍. അടിമാലി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് അമ്പലപ്പടിക്ക് സമീപം താമസിക്കുന്ന നാലു കുടുംബങ്ങള്‍ ഉപയോഗിക്കുന്ന നടപ്പുവഴിയാണ് ഒലിച്ചുപോയത്.
3മണ്‍വഴി ഒലിച്ചുപോകുകയും കല്ലുകള്‍ വന്നടിഞ്ഞു വലിയ തോടായി മാറുകയും ചെയ്തിട്ടുണ്ട്. വഴി തോടിന് സമാനമായതോടെ ഇതിനരികില്‍ ഇരിക്കുന്ന വീടുകളും അപകടഭീഷണിയിലാണ്.
റോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കാമെന്നും കോണ്‍ക്രീറ്റ് ചെയ്യാമെന്നുമൊക്കെ അറിയിച്ചിരുന്നെങ്കിലും മണ്ണിട്ട് നിര്‍മാണം നടത്തിയതല്ലാതെ മറ്റു നടപടികള്‍ ഉണ്ടാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും കുടുംബങ്ങള്‍ ആരോപിക്കുന്നു.