ചെ​റു​തോ​ണി: വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന​ത് പ​രീ​ക്ഷ​യി​ൽ ജ​യി​ക്കാ​ൻവേ​ണ്ടി മാ​ത്ര​മാ​ക​രു​ത്, കാ​ര്യ​ങ്ങ​ൾ അ​റി​യാ​ൻ​വേ​ണ്ടി പ​ഠി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ വി.​ വി​ഗ്‌​നേ​ശ്വ​രി. വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുക​യാ​യി​രു​ന്നു കളക്‌ടർ.

പ്ല​സ് ടു ​ക​ഴി​യു​മ്പോ​ഴേ​ക്കും വി​ദ്യാ​ർ​ഥി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്താ​ണെ​ന്ന് തി​രി​ച്ച​റി​യ​ണം. മ​റ്റു​ള​ള​വ​രു​ടെ നേ​ട്ട​ങ്ങ​ൾ ക​ണ്ട് നി​ങ്ങ​ളു​ടെ ല​ക്ഷ്യം അ​താ​ണെ​ന്ന് ധ​രി​ക്ക​രു​ത്. നി​ങ്ങ​ൾ എ​ന്താ​വ​ണ​മെ​ന്ന് സ്വ​യം തീ​രു​മാ​നി​ക്ക​ണം. അ​തി​ന് എ​ന്തു ചെ​യ്യ​ണം. അ​തി​നു​ള്ള മാ​ർ​ഗ​മെ​ന്താ​ണ് എ​ന്നു​ള്ള ചി​ന്ത​യാ​ണ് ഉ​ണ്ടാ​വേ​ണ്ട​ത്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ വി​വേ​ക​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യാ​ൻ കു​ട്ടി​ക​ൾ‌ പ്രാ​പ്ത​രാ​ക​ണ​മെ​ന്നും ക​ള​ക്ട​ക​ർ പ​റ​ഞ്ഞു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ടോ​മി ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജോ ജോ​ർ​ജ്, പി​ടിഎ ​പ്ര​സി​ഡ​ന്‍റ് ജോ​ളി ആ​ല​പ്പു​ര​ക്ക​ൽ, അ​സി. മാ​നേ​ജ​ർ ഫാ. ​ജോ​യ​ൽ വ​ള്ളി​ക്കാ​ട്ട്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി​യ ബി​നോ​ജ്, ഹെ​ഡ്മി​സ്ട്ര​സ് അ​ർ​ച്ച​ന തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.