പ​ന്നി​മ​റ്റം: നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ജ്വ​ല വി​ജ​യം നേ​ടു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ.​ ജോ​സ​ഫ്എം​എ​ൽ​എ.​

കേ​ര​ള കോ​ണ്‍​ഗ്ര​സ് വെ​ള്ളി​യാ​മ​റ്റം മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ പ​ന്നി​മ​റ്റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യി​ല്ലാ​യ്മ​യും ധൂ​ർ​ത്തും അ​ഴി​മ​തി​യു​മെ​ല്ലാം ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്ന തെ​രഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വും വ​നംവ​കു​പ്പി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യും തെ​രെ​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കും. ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​മ​ര​മു​ഖ​ത്തു വ​ന്ന ആ​ശ വ​ർ​ക്ക​ർ​മാ​ർ, പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് തു​ട​ങ്ങി​യ​വ​രെ ആ​ക്ഷേ​പി​ക്കു​ന്ന ഭ​ര​ണ ധാ​ർ​ഷ്ട്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി​രി​ക്കും തെ​രഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ആ​ദ്യ​കാ​ല പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെ​യും ആ​ദ​രി​ച്ചു. കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ജി ഓ​ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ഫ.​ എം.​ജെ. ​ജേ​ക്ക​ബ്, അ​പു ജോ​ണ്‍ ജോ​സ​ഫ്, പ്ര​ഫ.​ ഷീ​ല സ്റ്റീ​ഫ​ൻ, എം. ​മോ​നി​ച്ച​ൻ, ബ്ലെ​യി​സ് ജി.​ വാ​ഴ​യി​ൽ, ടോ​മി കാ​വാ​ലം, ക്ല​മ​ന്‍റ് ഇ​മ്മാ​നു​വ​ൽ, ജോ​ണ്‍​സ് ജോ​ർ​ജ്, ജോ​സ് മാ​ത്യു, പ്ര​ദീ​പ് ആ​ക്ക​പ്പ​റ​ന്പി​ൽ, ജ​സ്റ്റി​ൻ ചെ​ന്പ​ക​ത്തി​നാ​ൽ, ഷേ​ർ​ളി അ​ഗ​സ്റ്റി​ൻ, മ​ർ​ട്ടി​ൽ മാ​ത്യു, വി.​സി.​ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.