തൊ​ടു​പു​ഴ: സെന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ വാ​യ​നാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പി​റ​ന്നാ​ൾ പു​സ്ത​കം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ജന്മ​ദി​ന​ത്തി​ന് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു പ​ക​രം പു​സ്ത​ക​ങ്ങ​ൾ ക്ലാ​സ് ലൈ​ബ്ര​റി​യി​ലേ​ക്ക് ന​ൽ​കു​ന്ന പ​ദ്ധ​തി​ക്കാ​ണു തു​ട​ക്കം കു​റി​ച്ച​ത്. പു​സ്ത​ക​ത്തി​ൽ വി​ദ്യാ​ർ​ഥി​യു​ടെ പേ​രും ജന്മ​ദി​ന ദി​വ​സ​വും രേ​ഖ​പ്പെ​ടു​ത്തും. പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കു​ന്ന​തോ​ടൊ​പ്പം കു​ട്ടി​ക​ളി​ൽ വാ​യ​നാശീ​ലം വ​ള​ർ​ത്താ​നും കൂ​ടു​ത​ൽ അ​റി​വ് നേ​ടാ​നും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.

ഓ​രോ ക്ലാ​സി​ലും പു​തി​യ പു​സ്ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ക്ലാ​സ് ലൈ​ബ്ര​റി വി​പു​ല​പ്പെ​ടു​ത്താ​നും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. പ്ലാ​സ്റ്റി​ക് വി​രു​ദ്ധ സം​സ്കാ​രം രൂ​പ​പ്പെ​ടു​ത്താ​നും മൊ​ബൈ​ൽ ഉ​പ​യോ​ഗ​ത്തി​ൽനി​ന്നും പു​സ്ത​ക​ത്തി​ലേ​ക്ക് എ​ന്ന ആ​ശ​യം കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​നു​മാ​ണ് പി​റ​ന്നാ​ൾ പു​സ്ത​കം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഹെ​ഡ്മാ​സ്റ്റ​ർ ഷി​ന്‍റോ ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ അ​മൂ​ല്യ റാ​ണി പോ​ൾ, അ​ൽ​ഫോ​ൻ​സ വ​ർ​ഗീ​സ്, ലീ​ന ചെ​റി​യാ​ൻ, രേ​ഖ കെ.​ രാ​ജ​ൻ എ​ന്നി​വ​രാ​ണ് പ​ദ്ധ​തിക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.