വാഹനാപകടത്തിൽ മരിച്ച വിദ്യാർഥികളിൽ ഒരാളുടെ സംസ്കാരം ഇന്ന്
1568395
Wednesday, June 18, 2025 9:55 PM IST
അണക്കര: ചെല്ലാർകോവിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ടു വിദ്യാർഥികളിൽ ഒരാളായ അണക്കര കൊടുവേലിക്കുന്നേൽ അലൻ കെ. ഷിബുവിന്റെ സംസ്കാര ശുശ്രൂഷകൾ ഇന്നു രാവിലെ ഒൻപതിന് വീട്ടിൽ ആരംഭിച്ച് കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം സംസ്കരിക്കും.
മരിച്ച അണക്കര വെള്ളറ ഷാനെറ്റ് ഷൈജുവിന്റെ മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള മാതാവ് എത്തിയശേഷം സംസ്കരിക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കുട്ടികൾ സഞ്ചരിച്ചിരുന്ന ബൈക്ക് തൊഴിലാളികളുമായി പോയ ജീപ്പുമായി ഇടിച്ച് ഇരുവരും മരിച്ചത്. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിൽ ഇന്നലെ പോസ്റ്റ്മോർട്ടം നടത്തി. മരിച്ച കുട്ടികൾ പ്ലസ്ടു പഠനത്തിനുശേഷം ഉപരിപഠനത്തിനു തയാറെടുക്കുകയായിരുന്നു.