ചെ​റു​തോ​ണി: വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങു​ന്ന​തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, മ​ല​യോ​ര മേ​ഖ​ല​യി​ലെ ഭാ​വി ത​ല​മു​റ​യെ ഇ​ല്ലാ​താ​ക്കു​ന്ന സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ തി​രു​ത്തു​ക, വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ൾ ത​ട​യു​ന്ന ബാ​ങ്കു​ക​ളു​ടെ ന​യ​ങ്ങ​ൾ തി​രു​ത്തു​വാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കെ​എ​സ്‌​സി ജി​ല്ലാ​ക്ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ചെ​റു​തോ​ണി ന​ഗ​രം​പാ​റ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ച്ചും ഉ​പ​രോ​ധ​വും ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​ല​ക്സ് പൗ​വ്വ​ത്ത് അ​റി​യി​ച്ചു. രാ​വി​ലെ 11ന് ​ചെ​റു​തോ​ണി​യി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് ഓ​ഫീ​സ്പ​ടി​ക്ക​ൽ​നി​ന്ന് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ആ​രം​ഭി​ക്കും.

കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​എ​സ്‌​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​എ​സ്‌​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ് ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ​എ​സ്‌​സി നേ​താ​ക്ക​ളാ​യ ജെ​ൻ​സ് എ​ൻ. ജോ​സ്, സ്റ്റീ​ഫ​ൻ പ്ലാ​ക്കു​ട്ട​ത്തി​ൽ, അ​ര​വി​ന്ദ് ജോ​ൺ , ആ​ൽ​ബി​ൻ ആ​ൻ​ഡ്രൂ​സ്, ജോ​ർ​ജ് മാ​ത്യു, കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ നോ​ബി​ൾ ജോ​സ​ഫ്, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ജോ​യി കൊ​ച്ചു ക​രോ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.